കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തിയ കുട്ടിക്ക് കോവിഡ്…. ശാസ്താംകോട്ട സ്വദേശിയായ 7 വയസ്സുള്ള കുട്ടിക്ക്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തിയ ശാസ്താംകോട്ട സ്വദേശിയായ 7 വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കർശന നിയന്ത്രണങ്ങളുമായി ആരോഗ്യ വകുപ്പും പോലീസും രംഗത്തെത്തി.

ഷാർജയിൽ നിന്നെത്തിയ പെൺകുട്ടിയുടെ കുടുംബം കണ്ണനല്ലൂരിലെ വീട്ടിൽ കോറൻ്റയിനിൽ കഴിഞ്ഞു വരുകയായിരുന്നു. ക്വാറൻ്റയിൻ പീരീഡ് കഴിഞ്ഞതോടെ ശാസ്താംകോട്ട പനപ്പട്ടിയിലെ വീട്ടിലെത്തിയ കുട്ടിക്ക് പനി ഉണ്ടായതിനെ തുടർന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തി. ഇതിൻ്റെ റിസൾട്ടാണ് ഇന്ന് പോസിറ്റീവായി വന്നിരിക്കുന്നത്.

കുട്ടിയുടെയും കുടുംബത്തിൻ്റെയും കോൺടാക്റ്റ് ലിസ്റ്റ് ആരോഗ്യ വകുപ്പ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ 63 പ്രൈമറി, 12 സെക്കന്ററി കോണ്ടാക്ടുകളും കണ്ടെത്തിയിട്ടുണ്ട്. സ്രവ പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ രോഗി എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫിനോട് ക്വാറൻ്റയിൽ പോകാൻ നിർദ്ദേശിച്ചു. നമ്മുടെ താലൂക്ക് ആശുപത്രി അധികൃതർ രോഗി എത്തിയപ്പോൾ മുതൽ തന്നെ സുരക്ഷിതമായി എല്ലാം കൈകാര്യം ചെയ്തതിനാൽ നമ്മൾ ആരും ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.

ജില്ലയില്‍ ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ഉത്തരവായി. കൊല്ലം ജില്ലാ കളക്ടർ പബ്ളിഷ് ചെയ്ത റൂട്ട് മാപ്പ്.


# ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. കൊല്ലം ജില്ലയിലെ കൊറോണ കൺട്രോൾ റൂം നമ്പർ : 8589015556, 0474 2797609. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !