കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി കരുനാഗപ്പള്ളി ഗവ: മോഡൽ സ്ക്കൂൾ….

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരുടെയും പി.ടി.എ. എസ്.എം.സി മാതൃസമിതിയുടെയും നേതൃത്വത്തിൽ സാനിറ്ററൈസറുകളും മാസ്‌കുകളും നിർമിച്ചു നൽകി ശ്രേദ്ധേയമാവുകയാണ് കരുനാഗപ്പള്ളി മോഡൽ സ്ക്കൂൾ. കൂടാതെ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ നൽകിയും അധ്യാപകർ വിദ്യർത്ഥികളുടെ കൂടെയുള്ളതും പ്രശംസനീയമാണ്.

ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്. എസ്., കോവിഡ് പ്രതിരോധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ, ഷോർട് ഫിലിം, കൊളാഷ്, പോസ്റ്റർ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കിയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സജീവമായിത്തന്നെ രംഗത്തുണ്ട്. എൻ.സി.സി. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളും ശ്രേദ്ധേയമാണ്.


സാനിറ്ററൈസറുകളും മാസ്‌കുകളും നിർമിച്ചു വിതരണം ചെയ്യുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബഹു എ.സി.പി, വിദ്യാധരൻ അവകൾ നിർവഹിച്ചു. പോലീസ് സ്റ്റേഷൻ, ഫയർസ്റ്റേഷൻ, കമ്മ്യൂണിറ്റി കിച്ചൺ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും വിതരണം ചെയ്‌തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !