ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്…. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് സ്വദേശി….

കരുനാഗപ്പള്ളി : ഇന്ന് വിദേശത്തു നിന്നും എത്തിയ നിരവധി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

1. കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സ്വദേശി (50) ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 56 H) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

2. കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സ്വദേശി (62) ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 62 F) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

3. പന്മന ഇടപ്പളളിക്കോട്ട സ്വദേശി (36) വയസുളള യുവാവ്. ജൂണ്‍ 10 ന് ദുബായിൽ നിന്നും EK 9834 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 43 B) കൊച്ചിയിലെത്തി. ആദ്യ 9 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തിയതിനാർ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

4. തേവലക്കര കോയിവിള സ്വദേശി(30) ജൂൺ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. 2 B)കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

5. തേവലക്കര അരിനല്ലൂർ സ്വദേശിനി(22) ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹോദരിയാണ്. രോഗലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

6. തേവലക്കര അരിനല്ലൂർ സ്വദേശിനി(51) ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ് ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാവാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

7. കരുനാഗപ്പളളി തൊടിയൂർ സ്വദേശി (42) ജൂണ്‍ 20 ന് ദമാമിൽ നിന്നും AI 942 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34 H) തിരുവനന്തപുരത്തെത്തി. ദമാമിൽ വച്ച് പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തിയതിനാൽ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

8. ഓച്ചിറ ഞക്കനാൽ സ്വദേശി (54) ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 12 E) കൊച്ചിയിലെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

9. പന്മന പുത്തൻചന്ത സ്വദേശിനി (28) ജൂണ്‍ 10 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 26 D) തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ നിർദ്ധേശങ്ങളനുസരിച്ച് ഇവർ ക്വാറന്റയിൽ കഴിഞ്ഞതിനാൽ മറ്റുള്ളവർ ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !