ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ കോവിഡ് സ്ഥിരീകരിച്ചത്….

കരുനാഗപ്പള്ളി : ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തമിഴ് നാട്ടിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല.

കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി (47) ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും കൂട്ടുകാരനോടൊപ്പം ടാക്‌സിയില്‍ നാട്ടിലെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.

വവ്വാക്കാവ് സ്വദേശി (40) ജൂണ്‍ 20 ന് ദമാമിൽ നിന്നും AI 1942 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 78 D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

തഴവ സ്വദേശി (51) ജൂണ്‍ 19 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് B 737 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 18 A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു.

കരുനാഗപ്പളളി തഴവ കടത്തൂർ സ്വദേശി (35) ജൂണ്‍ 19 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9128 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 9 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ നിർദ്ധേശങ്ങളനുസരിച്ച് ഇവർ ക്വാറന്റയിൽ കഴിഞ്ഞതിനാൽ മറ്റുള്ളവർ ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !