കരുനാഗപ്പള്ളി > അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും വീണ് വിദേശ വനിത മരണപ്പെട്ടു. യു കെ സ്വദേശി സ്റ്റെഫേഡ് ഫിയോന (45) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രധാന ഫ്ലാറ്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നുമാണ് വീണു മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. ഇവർ കഴിഞ്ഞ ജനുവരിയിൽ ടൂറിസ്റ്റ് വിസയിൽ ആശ്രമത്തിൽ എത്തിയതാണെന്നും പിന്നീട് ലോക് ഡൗണിൽ തിരികെ പോക്ക് നടന്നില്ലെന്നും ബുധനാഴ്ച രാവിലെയും ഇവർ കായലിൽ ചാടി ആത്മഹത്യാശ്രമം നടത്തിയിരുന്നതായും മഠം അധികൃതർ പറഞ്ഞു. മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ തിരികെ അയക്കുന്നതിന് ശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് സംഭവമെന്നും മഠം അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും വിദേശ വനിത വീണു മരിച്ചു….
