കരുനാഗപ്പള്ളിയിൽ കോവിഡ് വ്യാപനം കൂടുന്നു…. ആലപ്പാട് അതിരൂക്ഷം…. ജാഗ്രത….

കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി താലൂക്കിൽ കോവിഡ് 19 വ്യാപനം വർധിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 4 സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 10 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയത് ആശങ്കാജനകമാണ്. ആലപ്പാട്ടെ സ്ഥിതിയും വളരെ രൂക്ഷമാണ്.

ആലപ്പാട് പഞ്ചായത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 237 ആയതും, കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ 180 പേരെ പരിശോധിച്ചതിൽ 30 പേർക്കു കോവിഡ് പോസിറ്റീവ് ആയതും, തൊടിയൂർ പഞ്ചായത്തിൽ 142 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 32 പേർക്ക് കോവിഡ് പോസിറ്റീവ് ആയതും ആശങ്കാജനകമാണ്. 3 പഞ്ചായത്ത് അംഗങ്ങൾക്കും ഒരു ആശാ പ്രവർത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ തൊടിയൂർ പഞ്ചായത്ത് ഓഫിസ് അടച്ചിരുന്നു.

ആലപ്പാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം പാളിയതായി പരാതിയും ഉയരുന്നു. കഴിഞ്ഞ ദിവസം 192 പേരുടെ സ്രവ പരിശോധനയിൽ രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പാട്, കുഴിത്തുറ ഭാഗത്താണു കൂടുതൽ വ്യാപനം കണ്ടെത്തിയത്. പഞ്ചായത്തിന്റെ തെക്കൻ ഭാഗത്തുനിന്നു മധ്യഭാഗത്തേക്കു വ്യാപനം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. ആലപ്പാട്ടെ കഴിഞ്ഞ ദിവസത്തെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 600 നും മുകളിലാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !