മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീമതി തങ്കമ്മ പുരുഷോത്തമൻ നിര്യാതയായി….

കരുനാഗപ്പള്ളി : മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീമതി തങ്കമ്മ പുരുഷോത്തമൻ വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. ശവസംസ്കാര ചടങ്ങുകൾ നാളെ (17-09-2020 വ്യാഴാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കുന്നതാണ്.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന
തയ്യിൽ ശ്രീ.റ്റി.എസ്. പുരുഷോത്തമൻ അവർകളുടെ പത്നിയും, മുൻ കരുനാഗപ്പള്ളി മുനിസിപ്പൽ വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന അഡ്വ. റ്റി.പി. സലീം കുമാറിൻ്റെ മാതാവുമാണ്. മരുമകൾ സുനിതാ സലീം കുമാർ ഇപ്പോൾ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 35-ാം വാർഡിലെ കൗൺസിലറാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !