ഇന്ത്യൻ മിലിട്ടറി ഉദ്യോഗം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി സൗജന്യ പരിശീലനം….

കരുനാഗപ്പള്ളി : ഇടപ്പള്ളിക്കോട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹായ് ഗ്രന്ഥശാല ഇന്ത്യൻ മിലിട്ടറി ഉദ്യോഗം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി സൗജന്യ പരിശീലനം ആരംഭിക്കുന്നു. 17 വയസ്സ് തികഞ്ഞ എസ്.എസ്.എൽ.സി. പാസായ യുവതീയുവാക്കൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഒരു ബാച്ചിൽ 100 പേരാണ് ഉണ്ടാവുക.

താത്പര്യമുള്ള യുവതീയുവാക്കൾ 2020 ജനുവരി 5 ന് ഞായറാഴ്ച രാവിലെ 6 മണിക്ക് ചവറ ടൈറ്റാനിയം ഗ്രൗണ്ടിൽ എത്തുക. ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി. ബുക്കിന്റെ കോപ്പി എന്നിവ കൊണ്ടുവരുക. ആദ്യ ദിവസം രക്ഷകർത്താവുമായി വേണം എത്തേണ്ടത്.

പരിശീലന കാലാവധി ഒരു വർഷമായിരിക്കും. പരിശീലനസമയം ദിവസവും രാവിലെ 5.30 മുതൽ 7.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ് 9961563532.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !