കരുനാഗപ്പള്ളി കോഴിക്കോട് വീട്ടിൽ വൻ തീപിടുത്തം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കോഴിക്കോട് വീട്ടിൽ വൻ തീപിടുത്തം. രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോട് പള്ളിക്ക് തെക്കുവശം പുത്തൻ വീട്ടിൽ ഗീതയുടെ വീടാണ് കത്തിനശിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടകാരണം സ്ഥിതീകരിച്ചിട്ടില്ല.കരുനാഗപ്പള്ളി ഫയർഫോഴ്സ് വളരെപ്പെട്ടെന്ന് തന്നെ എത്തി തീയണച്ചു. ആളപായങ്ങൾ ഒന്നു തന്നെ ഇല്ല. ഈ സമയത്ത് വിട്ടുടമയായ ഗീത വീട്ടിനകത്ത് ഇല്ലായിരുന്നു. വികലാംഗ കൂടിയായ ശീത ഒറ്റക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !