ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി…

കരുനാഗപ്പള്ളി : കേരള ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. വിവിധ പരിപാടികളോടെ ജനുവരി 4 വരെയാണ് ആഘോഷ പരിപാടികൾ. ചൊവ്വാഴ്ച രാവിലെ ഐവിദാസ് നഗറിൽ (കനിവ് കൺവൻഷൻ സെന്റർ) പ്ലാറ്റിനം ജൂബിലി സെമിനാർ -ഗ്രന്ഥശാലാ പ്രസ്ഥാനം കടന്നു വന്ന വഴിത്താരകൾ- എന്ന വിഷയത്തിൽ ക്ലാസ് നയിച്ചുകൊണ്ട് പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു.തുടർന്ന് -എന്റെ ഗ്രന്ഥശാല- എന്ന വിഷയം കാലടി മുരളീധരൻ, രാധാ മുരളീധരൻ എന്നിവർ അവതരിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ അധ്യക്ഷയായി. താലൂക്ക് കൗൺസിൽ പ്രസിഡന്റ് അഡ്വ: പി.ബി. ശിവൻ സ്വാഗതം പറഞ്ഞു. വിഷൻ 2025 എന്ന വിഷയം താലൂക്ക് സെക്രട്ടറി വി വിജയകുമാർ അവതരിപ്പിച്ചു. സെമിനാറിന്റെ സമാപന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാൽ, പ്ലാവേലിൽ എസ് രാമകൃഷ്ണപിള്ള, വി.പി. ജയപ്രകാശ് മേനോൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി.കെ. ഗോപാലകൃഷ്ണൻ, എം. സുരേഷ് കുമാർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

തെരെഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. രാത്രി 9 മണി മുതൽ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ പുതുവത്സരാഘോഷങ്ങൾ നടന്നു .കെ – ബാൻഡിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ലാലാജി ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്കും ഗ്രന്ഥശാലാ പ്രവർത്തകർക്കുമായി അക്ഷരപ്പുരകളുടെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് പ്ലാറ്റിനം ജൂബിലിയുടെ ചിരസ്മരണക്കായി ക്ലാപ്പന ഇ.എം.എസ് ലൈബ്രറി ബാലവേദി കൂട്ടുകാരിക്ക് വച്ചു നൽകുന്ന വാവയ്ക്കൊരു സ്നേഹവീടിന്റെ ശിലാസ്ഥാപനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: പി. അപ്പുക്കുട്ടൻ നിർവഹിച്ചു.

ജനുവരി 4 ന് വൈകിട്ട് പി എൻ പണിക്കർ നഗറിൽ (ബോയ്സ് ഹൈസ്കൂൾ അങ്കണം ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും വിജയാരവം എൻഡോവ്മെൻറ് വിതരണവും നടക്കും. സമ്മേളനം ഫിഷറീസ് മന്ത്രി ജെ. മെഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.. ആർ.പി. ഫൗണ്ടേഷൻ ചെയർമാൻ പദ്മശ്രീ ഡോ: ബി. രവിപിള്ള മുഖ്യാതിഥി ആയി. ക്ലാപ്പന ഇ.എം.എസ്. സാംസ്കാരിക വേദി ഗ്രന്ഥശാലയിലെ ബാലവേദി കുട്ടികളുടെ സംഗീത ശിൽപ്പത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !