കരുനാഗപ്പള്ളി : ആലുംപീടികയിൽ അനുവദിച്ച സപ്ലെകോ സൂപ്പർ മാർക്കറ്റ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.1994 ൽ മാവേലി സ്റ്റോറായി തുടങ്ങിയ സ്ഥാപനം സൂപ്പർ മാർക്കറ്റായി ഉയർത്തുകയായിരുന്നു. സപ്ലെകോ ഉൽപ്പന്നങ്ങൾ ഉൾപ്പടെ എല്ലാ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തരത്തിൽ വിപുലമായ സൗകര്യത്തോടെയാണ് സപ്ലെകോ മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു.ആർ രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായിരുന്നു ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.മജീദ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.
കരുനാഗപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റ് കൂടാതെ വള്ളിക്കാവ്, ഓച്ചിറ, മണപ്പള്ളി എന്നിവിടങ്ങളിൽ സപ്ലെകോ സൂപ്പർ മാർക്കറ്റുകൾ കരുനാഗപ്പള്ളി മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. തഴവ എ.വി.എച്ച്.എസിൽ പുതിയ സപ്ലെകോ സൂപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം തുടങ്ങും.