ശിവഗിരി തീര്‍ത്ഥാടനം…. കരുനാഗപ്പള്ളിയില്‍ കൊടിക്കയര്‍ പദയാത്രയ്ക്ക് സ്വീകരണം…

കരുനാഗപ്പള്ളി : 87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയില്‍ ധര്‍മ്മപതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയറും വഹിച്ചുകൊണ്ട് ഗുരുദേവന്റെ ചരിത്ര പ്രസിദ്ധമായ കണ്ണാടിപ്രതിഷ്ഠ നടത്തിയ ചേര്‍ത്തല കളവംകോടത്ത് ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടന പദയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കി. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ എത്തിയ പദയാത്രയെ ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം റ്റി. കെ. സുധാകരന്‍, മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യന്‍ വിനോദ്, സെക്രട്ടറി ആര്‍. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ സ്വീകരണം നടന്നു.

കരുനാഗപ്പള്ളി ഠൗണില്‍ നടന്ന സ്വീകരണത്തിന് ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.എന്‍ കനകന്‍, വി. ചന്ദ്രാക്ഷന്‍, മണ്ഡലം കമ്മിറ്റി അംഗം പള്ളിയില്‍ ഗോപി, ശാന്തചക്രവാണി, കെ. പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !