സൗഹൃദങ്ങൾ ദൃഢമാക്കേണ്ടത് അനിവാര്യം – സി.ആർ. മഹേഷ്. എം.എൽ.എ.

കരുനാഗപ്പള്ളി : കരുനാഗപ്പളളി കോഴിക്കോട് ഖുർആൻ പഠന വേദി ബലി പെരുനാളിനോടനുബന്ധിച്ച് മർഹും മുസ്തഫാ ദാരിമി നഗറിൽ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സൗഹൃദ ബന്ധങ്ങൾ സുദൃഡമാക്കാൻ സൗഹൃദസംഗമങ്ങൾ അനിവാര്യമാണെന്ന് എം.എൽ.എ. പറഞ്ഞു. സയ്യിദ് ഖലീലുൽ റഹ്മാൻ അൽ ഹസനുൽഖാഫിരി ജീലാനി അൽ ഹാഷിമി തങ്ങൾ ഈദ് സന്ദേശം നൽകി. മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷതവഹിച്ചു.

ഹാരിസ് മൗലവി, മുഹമ്മദ് കുഞ്ഞു മുസ്ലിയാർ, കൊട്ടുകാട് അബ്ദുൽ സലാം മുസ്ലിയാർ, നാസർ പോച്ചയിൽ, ടി.കെ. സദാശിവൻ, നൗഷാദ്‌ തേവറ .മുഹമ്മദ്‌രി ഫായി.. : ഷിംലാൽ , വാഴേത്ത് ഇസ്മയിൽ, ബോബൻ ജീനാഥ്, പനക്കുളങ്ങര, , സുഭാഷ് ബോസ്, അബ്ദുൽ വഹാബ്, സുൽഫിക്കർ ഹാജി, റഷീദ്, പുതു വീട്, നാസർ പാണൂർ, നൈസാം , എന്നിവർ പ്രസംഗിച്ചു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !