കരുനാഗപ്പള്ളി: ഗോവയിൽ വെച്ച് നടന്ന ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം, കേരളത്തിന് വേണ്ടി കളിച്ച് കപ്പ് നേടി ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി ശ്രീരഞ്ചൻ. കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കേരളത്തിന് വേണ്ടി കളിച്ച മത്സരത്തിൽ കൊല്ലം ജില്ലയിൽ നിന്ന് ശ്രീരഞ്ചൻ മാത്രമാണ് പങ്കെടുത്തത്. ഇനി ഇന്റർനാഷണൽ മത്സരത്തിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കൻ. കരുനാഗപ്പള്ളി കല്ലേലിഭാഗം ലെനിൻ ബംഗ്ലാവിൽ കെ.ആർ. ലെനിന്റെയും ഷൈനി ലെനിന്റെയും മകനാണ്.
Copyright © 2003-2025 karunagappally.com Developed by Sudheesh.R