അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : 2007 മുതൽ ധീവരസഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ ആരാധ്യനായ ധീവരസഭ പ്രസിഡന്റ് അഡ്വ: കെ.കെ. രാധാകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ചുള്ള
അനുസ്മരണ സമ്മേളനം കരുനാഗപ്പള്ളി ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ധീവരസഭ പ്രസിഡന്റ് എ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ഇലക്ട്രിസിറ്റി ബോർഡിൽനിന്നും
റിട്ടയർ ചെയ്തതിനുശേഷം സജീവമായി
സമുദായ പ്രർത്തനത്തിലും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം നല്ലൊരു അഭിഭാഷൻ കൂടിയായിരുന്നു.
കേരള ഫിഷറീസ് സർവ്വകലാശാലയിലെ
ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നുകൊണ്ട്
സ്തുത്യർഹമായ സേവനമാണ് നൽകിയിട്ടുള്ളത്.

ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ. യുമായിരുന്ന വി. ദിനകരൻ, കരുനാഗപ്പള്ളി ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വ: അഭയകുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ വസന്താരമേശ്, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, കരുനാഗപ്പള്ളി നഗരസഭ കൗൺസിലർ ശാലിനി രാജീവൻ , ഡി.ചിദംബരൻ , യു.രാജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !