വൈദ്യുതാഘാതമേറ്റ സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി….

കരുനാഗപ്പള്ളി : ഷോക്കേറ്റ് ബോധരഹിതയായി വീടിനു മുകളിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. തൊടിയൂർ, മുഴങ്ങോടി, ഉണ്ണിഭവനത്തിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ അശ്വതി(25) നാണ് ഷോക്കേറ്റത്. വീടിൻ്റെ ടെറസ്സ് വൃത്തിയാക്കുന്നതിനിടെ ടോപ്പ് ലൈറ്റിൻ്റെ പൈപ്പിൽ നിന്നാണ് ഷോക്കടിച്ചത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.

ഷോക്കേറ്റ് വീണ് ബോധം നഷ്ടപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ പ്രഥമ ശുശ്രൂഷകൾ നല്കിയ ശേഷം ടെറസ്സിൽ നിന്ന് സുരക്ഷിതമായി താഴെ ഇറക്കി. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എസ് വിനോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ഓഫീസർ, ജി.സുനിൽ കുമാർ, ഫയർ ഓഫീസർമാരായ ബി.രതീഷ്, ബി.അനീഷ്, ആർ ശ്യാംരാജ്, സി.റെജി, ഹോംഗാർഡ് ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !