കോവിഡ് ഹെൽപ്പ് ഡെസ്ക്കുമായി സി.ആർ മഹേഷ്….

കരുനാഗപ്പള്ളി : നിയുക്ത കരുനാഗപ്പള്ളി എം. എൽ.എ. സി.ആർ. മഹേഷ് കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ തുടരുന്നവർക്ക് സഹായം എത്തിക്കുക എന്ന ഉദ്ധ്യേശത്തോടെയാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.

മരുന്ന്, അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ, ഫ്യൂമിഗേഷൻ (രോഗാണു നാശക പുകയ്ക്കൽ) എന്നിവയ്ക്കായി എം.എൽ.എ. യുടെ ഹെൽപ്പ് ലൈൻ നമ്പരായ 9388801948, 9895170847 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !