സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിനായി വീട്ടിൽ വലിയൊരു ഫ്ലക്സുമായി ദമ്പതികൾ….

കരുനാഗപ്പള്ളി : വിദേശത്തു നിന്നും കരുനാഗപ്പള്ളിയിൽ എത്തിയ ദമ്പതികളാണ് സ്വന്തം നാടിന്റെ സുരക്ഷിതത്വം എന്ന ദൗത്യവുമായി തങ്ങളുടെ വീടിനു മുമ്പിൽ വലിയൊരു ഫ്ലക്സ് വച്ചിരിക്കുന്നത്.

കൊറോണ വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ധേശിച്ച എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുകൊണ്ടാണ്, ഇന്നലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ സ്വന്തം വീട്ടിൽ എത്തി, കോറന്റയിനിൽ കഴിയുന്നത്.

വിദേശത്തുനിന്നും കണ്ണൂർ എയർപ്പോർട്ടിൽ എത്തിയ ഇവർ സർക്കാർ അനുവദിച്ച പ്രത്യേക കെ.എസ്.ആർ.ടി.സി. ബസിൽ കൊല്ലത്തെ കോറന്റയിൻ സെന്ററിൽ കഴിഞ്ഞ ശേഷം ലക്ഷ്മി പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിൽ വീട്ടിലേക്ക് എത്തിയതായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !