പൈപ്പിനുള്ളിൽ കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന എത്തി രക്ഷപെടുത്തി…

കരുനാഗപ്പള്ളി : വീട്ടിൽ നിന്നും പുറത്തേക്ക് അഴുക്കുവെള്ളം ഒരുക്കുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പിനുള്ളിൽ കുടുങ്ങിയ വളർത്തു നായയെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി. കുലശേഖരപുരം, കോയിക്കമഠത്തിൽ, രവിയുടെ വീട്ടിലാണ് സംഭവം നടന്നത്. മതിലിനടിയിൽ കൂടി പുറത്തേക്ക് വെള്ളം ഒഴുകുന്നതിന് സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പിനുള്ളിലാണ് വളർത്തുനായയുടെ തലകുടുങ്ങിയത്.

രക്ഷപ്പെടാൻ മാർഗമില്ലാതായതോടെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മതിലിൻ്റെ ഒരു ഭാഗം കട്ട് ചെയ്ത് നീക്കി പൈപ്പിനുള്ളിൽ കുടുങ്ങിയ നായയെ രക്ഷിക്കുകയായിരുന്നു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിനോദ്, ഫയർ ഓഫീസർമാരായ അനീഷ് കെ. കുമാർ, സച്ചു, വിഷ്ണു, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !