കരുനാഗപ്പള്ളി മോഡല്‍ സ്കൂളിൽ ആറ് ഡിവിഷനുള്ള കുട്ടികള്‍ കൂടുതൽ….

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മോഡല്‍ സ്കൂളിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആറ് ഡിവിഷനുള്ള കുട്ടികള്‍ കൂടുതലായി എത്തി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഒൻപതാം ക്ലാസ്സ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഡിവിഷനുകൾക്കുള്ള കുട്ടികൾ എത്തിച്ചേർന്നു. എട്ടാം ക്ലാസിൽ 14 ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട് . യു.പി. വിഭാഗത്തിൽ മൂന്ന് ഡിവിഷനുകൾക്കുള്ള കുട്ടികൾ അധികമായെത്തി. പത്താം ക്ലാസ്സിലും ഒരു ഡിവിഷനുള്ള കുട്ടികൾ അധികമായി എത്തിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !