കരുനാഗപ്പള്ളി ആലപ്പാട് സൗജന്യ തൈറോയ്ഡ് നിർണ്ണയവും മെഡിക്കൽ ക്യാമ്പും….

കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ തൈറോയ്ഡ് ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് നിർണ്ണയവും, തൈറോയ്ഡ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആലപ്പാട് റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി രാധാമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സെലീന അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ ബിനുമോൻ സ്വാഗതം പറഞ്ഞു. ജില്ലാ തൈറോയ്ഡ് ഗവേഷണ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി കെ വിഷ്ണു രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, എസ് സുഹാസിനി, വി സാഗർ, ഷെർളിശ്രീകുമാർ, റംല, ഡോ ശോഭ, ഡോ സീമാ മുരളി തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !