ഗാന്ധി പ്രതിമ അനാശ്ഛാദനം ചെയ്തു…. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്….

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ റാലിയും ഗാന്ധി പ്രതിമയുടെ അനാശ്ഛാദനവും നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനി മരങ്ങാട്ട് പത്മനാഭൻ അനാശ്ഛാദനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീദേവിമോഹൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ബി സുധർമ്മ,മുൻ പ്രസിഡന്റ് ഷെർളി ശ്രീകുമാർ, അംഗങ്ങളായ ആർ കെ ദീപ, ബെൻസി രഘുനാഥ്, റിച്ചു രാഘവൻ, അൻസർ എ മലബാർ,കെ കൃഷ്ണകുമാർ ,ബിജു പാഞ്ചജന്യം, ജയശ്രീ, ശ്രീദേവി ചെറുതിട്ട, ബിഡിഒ സലില,തുടങ്ങിയവർ സംസാരിച്ചു. മരങ്ങാട്ട് പത്മനാഭനെ ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് മുന്നോടിയായി വിവേകാനന്ദ, സെന്റ് ഗ്രിഗോറിയസ് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളും, അംഗൻവാടി, മഹിളാ പ്രഥാൻ പ്രവർത്തകർ, ബ്ലോക്ക് ജീവനക്കാർ ഉൾപ്പടെ അണിനിരന്ന അനുസ്മരണ റാലിയും നടന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !