കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗവൺമെന്റ് എൽ.പി.എസിൽ നിർമ്മിച്ചു നൽകിയ ഗാന്ധിജിയുടെ അർദ്ധകായക പ്രതിമ എ.എം. ആരിഫ് എം.പി അനാഛാദനം ചെയ്തു.
എൻ.എസ്.എസ്. യൂണിറ്റ് സ്ക്കൂൾ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന അക്ഷര സമൃദ്ധിയിൽ ഉൾപ്പെടുത്തിയായിരുന്നു ഗാന്ധി പ്രതിമ നിർമ്മാണം. ഇതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് അനിൽ ആർ പാലവിള അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സീനനവാസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ഗീതാകുമാരി എൽ. നന്ദിയും പറഞ്ഞു.
കരുനാഗപ്പള്ളി നഗരസഭാ അദ്ധ്യക്ഷ സീനത്ത് ബഷീർ, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി, കൗൺസിലർ എൻ.സി. ശ്രീകുമാർ, കെ. സുരേഷ്കുമാർ, സ്ക്കൂൾ മാനേജർ വി. രാജൽപിള്ള ,വി.പി. ജയപ്രകാശ് മേനോൻ ,ബിന്ദു രാമചന്ദ്രൻ ,യൂകോ ബാങ്ക് മാനേജർ ഷംനാദ് എന്നിവർ സംസാരിച്ചു.