കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ഗവണ്മെന്റ് ആർട്സ് കോളേജ് കെട്ടിടം വേഗതത്തിൽ യാഥാർഥ്യമാക്കാൻ ഊർജിത ശ്രമം നടത്തുമെന്നും ടെൻഡർ നടപടികൾ ആഗസ്റ്റ് രണ്ടാം വാരം നടക്കുമെന്നും സി.ആർ.മഹേഷ് എം. എൽ.എ. പറഞ്ഞു.
എം.എൽ.എയുടെ സാന്നിധ്യത്തിൽ കരുനാഗപ്പള്ളി ഗസ്റ്റ് ഹൗസിൽ തഴവാ ഗവൺമെൻറ് കോളേജ് അധികൃതർ, കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ, കോളേജ് നിർമാണത്തിന്റെ ഇമ്പ്ലിമെന്റ് ഏജൻസിയായ കിറ്റക്കോ എൻജിനീയർ എന്നിവരുടെ സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 കൊടി 87 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണ അനുമതിയാണ് ലഭിച്ചത്. തൊടിയൂരിലെ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ അഞ്ചേക്കർ സ്ഥലമാണ് ഗവൺമെൻറ് കോളേജിന് വേണ്ടി അനുവദിക്കപ്പെട്ടിട്ടുള്ളത്.
പ്രസ്തുത തുക ഉപയോഗിച്ച് കോളേജ് കെട്ടിടത്തിന് ആദ്യ ഫേസ് പൂർത്തിയാക്കും.
കോളേജ് ഓഫീസ് നിലവിലുള്ള കോഴ്സുകൾക്ക് ആവശ്യമായ ക്ലാസ് മുറികൾ തുടങ്ങിയവയാണ് കെട്ടിടത്തിന്റെ ഡിസൈനിൽ ഉള്ളത്. എം.എ ഇൻറഗ്രേറ്റഡ് പൊളിറ്റിക്കൽ സയൻസ് ആണ് പുതുതായി അനുവദിക്കപ്പെട്ടിട്ടുള്ള കോഴ്സ്
5 വർഷമാണ് കോഴ്സ് കാലാവധി.
ഡിഗ്രി പ്ലസ് പിജി സംവിധാനമാണ് ഈ കോഴ്സിന്റെ പ്രത്യേകത.
കോളേജിൻറെ ഇമ്പ്ലിമെന്റ് ഏജൻസിയായ കിറ്റ്ക്കോ യുടെ എൻജിനീയർ പ്രതീഷ് കോളേജിൻറെ ഡിസൈന് കുറിപ്പും നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
360 വിദ്യാർത്ഥികളാണ് ഗവൺമെൻറ് കോളേജിൽ നിലവിൽ പഠിക്കുന്നത് ബി.എ മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ബികോം ഫിനാൻസ് എന്നിവയാണ്
നിലവിലുള്ള കോഴ്സുകൾ.
യോഗത്തിൽ കിറ്റ്ക്കൊ ഓഫീസർ പ്രതീഷ്, തഴവാ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ഇന്ദുശ്രീ, സൂപ്രണ്ട് ജലീൽ, പ്രൊഫസർ മാരായ ഹരികുമാർ, ജെയിംസ് വർഗീസ്, ഓഫീസ് ഇൻചാർജ് അജിത് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ.അനീഷ്, എന്നിവർ പങ്കെടുത്തു.