കരുനാഗപ്പള്ളി : മാനസിക വൈകല്യമുള്ള സ്ത്രീയെ അഭയ കേന്ദ്രം പ്രവർത്തകർ ഏറ്റെടുത്തു. മരുതൂർക്കുളങ്ങര തെക്ക്, തുറയിൽകുന്ന്, മാണിയംപള്ളി തെക്കതിൽ ഓമന (45)യ്ക്കാണ് കൊട്ടാരക്കര, വെട്ടിക്കവല, അമ്മ അഭയകേന്ദ്രം ആശ്രയം നൽകിയത്. ഈ സ്ത്രീ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞു വന്നത്. അടുത്തിടെ സഹോദരിയും മരണപ്പെട്ടതോടെ ആശയമില്ലാതായ ഓമനയുടെ സാഹചര്യം കരുനാഗപ്പള്ളി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനായ പി. ശിവരാജൻ ജീവകാരുണ്യ പ്രവർത്തകനായ സിദ്ധിഖ് മംഗലശ്ശേരിയേയും ജനമൈത്രി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഓമനയുടെ സംരക്ഷണത്തിന് വഴിതെളിഞ്ഞത്. ചൊവ്വാഴ്ച ജീവകാരുണ്യ പ്രവർത്തകരെത്തി പോലീസ് നടപടികൾ പൂർത്തിയാക്കി ഓമന ഒടുവിൽ കഴിഞ്ഞു വന്ന ചവറയിലെ വീട്ടിൽ നിന്നും ഏറ്റെടുക്കുകയായിരുന്നു. നഗരസഭാ കൗൺസിലർ പി. ശിവരാജൻ, ഗ്രാമ പഞ്ചായത്തംഗം ജിജി, സിദ്ധിഖ് മംഗലശ്ശേരി, എ.എസ്.ഐ. ഉത്തരക്കുട്ടൻ, ഷിഹാബ് മാമൂട്ടിൽ, നിർഭയവാളന്റിയർമാരായ മെർലിൻ, സുഗന്ധ, ബ്ലോക്ക് മെമ്പർ മോഹൻലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R