കരുനാഗപ്പള്ളി കുലശേഖരപുരം സ്കൂളിൽ ഹരിതാഭം പദ്ധതി ഉദ്ഘാടനം ചെയ്തു…..

കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന സന്ദേശവുമായി നടപ്പിലാക്കുന്ന ഹരിതാഭം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായിപേപ്പർ പേന, പേപ്പർ കാരിബാഗ്, തുണി സഞ്ചി, പേപ്പർവേസ്റ്റ് ബോക്സ് എന്നിവയുടെ നിർമ്മാണത്തിൽ കുട്ടികൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി. പരിശീലനത്തിന് കെ. ഹരിപ്രസാദ്, ഡോ.പി. അമ്പിളി എന്നിവർ നേതൃത്വം നൽകി.

സ്ക്കൂളിൽ നടന്ന പി.ടി.എ.പ്രസിഡന്റ് ജി രഘു അധ്യക്ഷനായി. പ്രിൻസിപ്പൽ ബി ഷീല സ്വാഗതം പറഞ്ഞു. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എ അൻസർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ പി ബിനു സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുധർമ്മ, ഗ്രാമ പഞ്ചായത്ത് അംഗം സുലഭ, എസ്എംസി ചെയർമാൻ വി പ്രസന്നകുമാർ, ഹെഡ്മാസ്റ്റർ സുബാഷ് ചന്ദ്രൻ, കെ ജി പ്രകാശ്, പി ഉണ്ണി, ചന്ദ്രബാബു, അയ്യപ്പൻ, രാജേഷ്, കാർലോസ്, ജയരാജ്, അക്ഷയാരവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !