കരുനാഗപ്പള്ളിയിൽ കാസ് പബ്ലിക്ക് ലൈബ്രറിയുടെ ഉദ്ഘാടനവും ഗാന്ധി അനുസ്മരണവും നടന്നു….

കരുനാഗപ്പള്ളി : മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിൽ കരുനാഗപ്പള്ളി ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസ് ലൈബ്രറി ആന്റ് റീഡിംഗ് റൂം കാസ് മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു.

കാസ് പബ്ലിക്ക് ലൈബ്രറിയുടെ ഉദ്ഘാടനവും ഗാന്ധി അനുസ്മരണവും വന്ദനാ ഓഡിറ്റോറിയത്തിൽ ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കാസ് പ്രസിഡന്റ് ആർ രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ പി ബി ശിവൻ മുഖ്യ അതിഥിയായി.

അക്ഷരങ്ങളും അറിവുകളും പൊതുജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുകയാണ് ഗ്രന്ഥശാലയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. എസ് രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. രാജൻ കിരിയത്ത്, സജീവ് മാമ്പറ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണ്ണിക അവതരിപ്പിച്ച ഇതിഹാസം നാടകവും അരങ്ങേറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !