കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സേനാംഗങ്ങളുടെ സ്മരണ പുതുക്കി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനാചരണം നടത്തി.

പോലീസ് ഉദ്യോസ്ഥരും കരുനാഗപ്പള്ളി, തഴവ സ്‌കൂളുകളിലെ എസ്പിസി യൂണിറ്റുകളിലെ വിദ്യാർത്ഥികളും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളും ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.


ഡ്യൂട്ടിക്കിടയിൽ മരിച്ച സേനാംഗങ്ങളെ അനുസ്മരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ച് പുഷ്പാർച്ചന നടത്തി. ഇന്ത്യൻ പോലീസിനെക്കുറിച്ചും മഹാത്മാഗാന്ധി യെക്കുറിച്ചും പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളുടെയും തപാൽ കവറുകളുടെയും അപൂർവ നാണയങ്ങളുടെയും പ്രദർശനവും നടന്നു.

കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഹേമന്ദ്, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !