കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജിന്റെ ദ്വിദിന കോണ്‍ഫറന്‍സ് സമാപിച്ചു

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജിന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.

വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. അനില്‍ ഭരധ്വാജ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് എന്‍ജിനിയറിങ് കരുനാഗപ്പള്ളിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ഡോ. വി.പി.എന്‍.നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഡോ. സോറല്‍ ബോയ്‌ക്കോവിക് (സെര്‍ബിയ ബല്‍ഗ്രേഡ് യൂണിവേഴ്‌സിറ്റി), ഡോ. വി.ലക്ഷ്മി നരസിംഹന്‍, മലേഷ്യയിലെ മള്‍ട്ടിമീഡിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ലീ ചിങ് ക്വാങ്, സിംഗപ്പൂര്‍ നാന്‍യാങ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സുന്ദരരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അലാരി വി.എസ്., സെക്രട്ടറി ഡോ. സി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

[DECRYPT]

karunagappally_ihrd_conference


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !