പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു….

കരുനാഗപ്പള്ളി : പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി മെഡിക്കൽ സ്റ്റോർ കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ ആരംഭിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വഴി അലുംകടവ് പോകുന്ന റോഡിൽ ശ്രീനാരായണാ സെൻട്രൽ സ്കൂളിന് എതിർവശമാണ് മെഡിക്കൽ സ്റ്റോർ ആരംഭിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ ശ്രീ കോട്ടയിൽ രാജു ഉദ്ഘാടനം നിർവ്വഹിച്ചു.

സാധാരണക്കാർക്ക് വിലകുറച്ച് ഗുണേമേന്മയുള്ള മരുന്ന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച -പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ- ത്തിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 75% വരെ വിലക്കുറവിൽ ലഭിക്കുന്നുവെന്നത് സ്ഥിരം മരുന്ന് കഴിക്കേണ്ടി വരുന്നത് വളരെ ആശ്വാസകരമാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !