കരുനാഗപ്പള്ളി : വയോജന ദിനാചരണത്തിൽ മുതിർന്ന പൗരൻമാർക്ക് ആദരമൊരുക്കി ജനമൈത്രി പോലീസ്. കരുനാഗപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. വയോജന ദിനത്തിൽ വീടുകളിൽ എത്തിയാണ് ജനമൈത്രി പോലീസ് വയോജനങ്ങളെ ആദരിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഒന്നാം ഡിവിഷനിൽ കുഴിമുണ്ടകത്തിൽ, 90 വയസു കഴിഞ്ഞ പങ്കജാക്ഷിയെ പൊന്നാടയണിയിച്ച് കരുനാഗപ്പള്ളി സിഐ മുഹമ്മദ് റാഫി നിർവ്വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ശിവരാജൻ അധ്യക്ഷത വഹിച്ചു. എ.എസ്. .ഐ.ഉത്തരക്കുട്ടൻ, ഉഷാകുമാരി, രാജീവ്, ശ്രീകുമാർ, വിപിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R