കരുനാഗപ്പള്ളിയിലെ ഫേസ്ബുക്ക് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് ടിവികളും മൊബൈൽ ഫോണും നൽകി….

കരുനാഗപ്പള്ളി : ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷനുകളും, മൊബൈൽ ഫോണും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത് ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളി കല്ലുമ്മൂട്ടിൽക്കടവിലെ ഫേസ്ബുക്ക് കൂട്ടായ്മ.

ആദ്യഘട്ടമായി തുറയിൽകുന്ന് എസ്. എൻ. യു.പി. സ്കൂളിലേക്ക് ഹെഡ്മിസ്ട്രസ് എ. നദീറാബീവിക്ക് നാല് ടിവികൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആംസ്ട്രോങ് ഗോപി ടി.വി കൈമാറി. സ്‌കൂൾ മാനേജർ ഡി സ്നേഹജൻ, സെക്രട്ടറി പി. ശിവരാജൻ, പി.ടി.എ പ്രസിഡന്റ് കെ വിനു, അധ്യാപകൻ കെ ജി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

ഓൺലൈൻ പഠന സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു കുട്ടിക്ക് ഗ്രൂപ്പ് അഡ്മിനായ ശ്രീ ആംസ്ട്രോങ് ഗോപി മൊബൈൽ ഫോൺ കൈമാറുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. ഇനിയും നിരവധി സഹായ പദ്ധതികളാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മ ഒരുക്കികൊണ്ടിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ കല്ലുമ്മൂട്ടിൽക്കടവിലെ ഈ ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയവും നാടിന് അഭിമാനവുമാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !