കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് മെരിറ്റ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ഭവാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ് മദനന്‍പിളള ചെയര്‍മാനായുളള കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് താലൂക്കിലെ പത്തോളം സ്‌കൂളുകളില്‍ നിന്നും ഉന്നത മാര്‍ക്ക് നേടി വിജയിച്ച 1400-ഓളം എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിഭാസംമഗവും അവാര്‍ഡ് ദാനവും നടത്തി.

വിവിധ സ്‌കൂളുകളില്‍ വച്ച് ഒരുമാസം നീണ്ടുനിന്ന അവാര്‍ഡ് ദാനത്തിന്റെ താലൂക്ക് തല ഉദ്ഘാടനം സി.ആര്‍. മഹേഷ് എം.എല്‍.എ. നിര്‍വ്വഹിച്ചു. താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി 60-ഓളം മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം ഡോ സുജിത്‌ വിജയന്‍പിളള എം.എല്‍.എ. നിര്‍വ്വഹിച്ചു.

നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു അദ്ധ്യക്ഷതവഹിച്ചു. ആര്‍ രവീന്ദ്രന്‍പിളള, മുനമ്പത്ത് ഷിഹാബ്, എം ശോഭന, ജിജേഷ് വി പിളള, മുരളീധരന്‍നായര്‍ വിവിധ സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കുമുളള ചികിത്സാ സഹായവിതരണവും നടന്നു. തെരഞ്ഞെടുക്കപ്പെട്ട ഭവനരഹിതരായവര്‍ക്ക് വീട് വെയ്ക്കുവാനുളള സ്ഥലത്തിന്റെ പട്ടയവിതരണം അടുത്ത മാസം കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എസ്. മദനന്‍പിളള അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !