കരുനാഗപ്പള്ളി: ജില്ലയിലെ കൊല്ലം- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലകൾ വിഭജിച്ച് ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കരുനാഗപ്പള്ളി കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിക്കണമെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വരുന്ന ശാസ്താംകോട്ട ,പാവുമ്പ മേഖല, കരുനാഗപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഓച്ചിറ , കുലശേഖരപുരം തുടങ്ങിയ മേഖലയിൽ നിന്നും അടക്കം കിലോമീറ്ററുകൾ താണ്ടി വേണം ഇന്ന് പ്രഥമ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അടക്കമുള്ളവർ ജില്ലാ വിദ്യാഭ്യാസ ആസ്ഥാനത്ത് എത്തുവാനെന്നും യോഗം ചൂണ്ടിക്കാട്ടി.
ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം കെ.സി. സിലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് കല്ലട ഗിരീഷ് മാനേജർമാർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ് രാജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഗുലാബ് ഖാൻ ,ജില്ലാ ഭാരവാഹികളായ റെക്സ് വെളിയം, അഡ്വ.സുധീഷ്, ഗംഗാറാം തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി. ജി.മനോഹരൻ നായർ(പ്രസിഡൻ്റ്), കെ. സിസിലി, യു.പദ്മകുമാർ (വൈസ് പ്രസിഡൻ്റ്മാർ), സിറിൽ എസ് മാത്യു(സെക്രട്ടറി), എ.റ്റി.പ്രേമചന്ദ്രൻ നായർ(ജോ.സെക്രട്ടറി), മായാ ശ്രീകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ: മാനേജേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി സബ് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി കൊല്ലം ഉദ്ഘാടനം ചെയ്യുന്നു.