കരുനാഗപ്പള്ളി : കന്നേറ്റി കായലിൽ നടക്കുന്ന 83- മത് ജലോത്സവത്തിൻ്റെ ഭാഗമായി ഫണ്ട് ഏറ്റ് വാങ്ങൽ നടന്നു. കന്നേറ്റി പവിലിയനിൽ നടന്ന ചടങ്ങിൽ കുട്ടനാട് എം.എൽ.എ. ജോസ് കെ തോമസ് മണ്ണാറശ്ശേരിൽ നഴ്സറി ഉടമ ശിവപ്രസാദിൽ നിന്നും ഫണ്ട് ഏറ്റ് വാങ്ങി. ചടങ്ങിന് സി.ആർ മഹേഷ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ശാലിനി രാജീവ്, എൻ. അജയകുമാർ, മുനമ്പത്ത് വഹാബ്, അജയൻ, പ്രവീൺ കുമാർ, ബിനോയ് കരുമ്പാലിൽ, മുരളി തുടങ്ങിയവർ സംസാരിച്ചു. സെപ്റ്റംബർ 10 ന് നടക്കുന്ന ജലോത്സവത്തിൽ ചുണ്ടൻ, തെക്കനോടി, വെപ്പ് വള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും.
Copyright © 2003-2024 karunagappally.com Developed by Sudheesh.R