നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് നിരാശ… ഒരു വർഷം നഷ്ടമായി…

കരുനാഗപ്പള്ളി : നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് നിരാശ. കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരെ വിദ്യാർത്ഥിനി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരുനാഗപ്പള്ളി ആദിനാട് വടക്ക് തട്ടാശ്ശേരിൽ വീട്ടിൽ നാസറിന്റെ മകൾ ഹാഷിനയ്ക്കാണ് പരീക്ഷാ ഫീസും ഓൺലൈൻ സെന്ററിന്റെ ചാർജുൾപ്പടെ 1000 രൂപ നൽകിയിട്ടും അഡ്മിറ്റ് കാർഡ് ലഭിക്കാതെ ഒരു വർഷം നഷ്ടമായത്.

തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥിനിയായ ഹാഷിന നാട്ടിൽ എത്തിയപ്പോൾ വീടിന്റെ അടുത്തുള്ള ഓൺലൈൻ സെന്ററിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും പരീക്ഷാ ഫീസും നൽകിയത്. അവർ അപേക്ഷ അയച്ചു എന്ന മറുപടിയും നൽകിയിരുന്നു. പരീക്ഷ ഫീസ് അടയ്ക്കുന്നതിന് മുമ്പുള്ള രജിസ്ട്രേഷൻ നമ്പരും അവർ നൽകി. എന്നാൽ കൂടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കഴിഞ്ഞ ദിവസങ്ങളിൽ അഡ്മിറ്റ് കാർഡ് ലഭിച്ചപ്പോൾ പഠിത്തത്തിൽ മിടുക്കിയായ തനിക്ക് മാത്രം കിട്ടാത്ത വിവരം തിരക്കിയപ്പോഴാണ് കുട്ടിയ്ക്ക് സംശയം തോന്നിയത്. ഈ അവസ്ഥ ഒരു കുട്ടികൾക്കും വരരുത് എന്ന ഹാഷിനയുടെ ആവശ്യത്തെ തുടന്നാണ് വിദ്യാർത്ഥിനിയുടെ രക്ഷകർത്താക്കൾ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. അടുത്ത ദിവസം കൊല്ലം ജില്ലാ കളക്ടറെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും രക്ഷകർത്താക്കൾ പറഞ്ഞു.

പഠിത്തത്തിൽ മിടുക്കിയായ ഈ കുട്ടിയെ അധികാരികൾ ഏതെങ്കിലും വിധത്തിൽ പരീക്ഷ എഴുതാൻ സഹായിക്കുന്നതുവരെ ദയവായി ഷെയർ ചെയ്യുക….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !