കേസരി ട്രസ്റ്റ് നിർമ്മിച്ചു നൽകിയ വീട് കൈമാറി…

കരുനാഗപ്പള്ളി : കുലശേഖരപുരം ആദിനാട് സ്വദേശി ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു.

കരുനാഗപ്പള്ളി മെമ്പർ നാരായണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് താക്കോൽ കൈമാറി. മനുഷ്യരെല്ലാം അവനവനിലേക്ക് ചുരുങ്ങുന്ന കാലത്ത് മറ്റുള്ളവരിലേക്ക് കണ്ണു പായിക്കുവാനാകണമെന്ന് മന്ത്രി പറഞ്ഞു. ദു:ഖിതരായ മനുഷ്യൻ്റെ വേദനകൾ കാണാൻ മനസുള്ളവരാകണം പൊതു പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനായി.ഡോ സുജിത് വിജയൻ പിള്ള എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. എ.ആർ.ജി. ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. എസ്.എസ്. നായർ പദ്ധതി വിശദീകരണം നടത്തി. കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ, പഞ്ചായത്തംഗം സൗമ്യ, സി. രാധാകൃഷ്ണൻ, ബി.സോമശേഖരൻ ഉണ്ണിത്താൻ, ചന്ദ്രബാബു, ഹരികുമാർ മേനോൻ, അഡ്വ എൻ.രാജൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !