കരുനാഗപ്പള്ളി നഗരസഭയിലെ സ്കൂളുകളുടെ ശുചീകരണം ആരംഭിച്ചു….

കരുനാഗപ്പള്ളി : നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. നഗരസഭാ അതിർത്തിയിലുള്ള 14 പൊതു വിദ്യാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.

നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളുകൾ ശുചീകരിക്കുന്ന പ്രവർത്തനം ആരംഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എൽ ശ്രീലത അധ്യക്ഷയായി. നഗരസഭാ കൗൺസിലർ റെജി ഫോട്ടോപാർക്ക്, എസ്.എം.സി. ചെയർമാൻ രഞ്ജിത്ത്, സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. 22ന് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

ചിത്രം : നഗരസഭ അതിർത്തിയിലെ പൊതുവിദ്യാലയങ്ങൾ വൃത്തിയാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !