കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്….

കരുനാഗപ്പള്ളി : ബഹു:കേരള ഹൈക്കോടതിയുടെ നിർദ്ദേശ്ശാനുസ്സരണം ജില്ലയിലെ വിവിധ കോടതികളിൽ കോവിഡ് അനുബന്ധ കേസ്സുകൾ, മറ്റ് വിവിധ പെറ്റിക്കേസ്സുകൾ എന്നിവയുടെ അദാലത്ത് 2021 ഒക്ടോബർ 25 മുതൽ 30 വരെ നടക്കുകയാണ്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇത്തരം പെറ്റിക്കേസ്സുകൾ കരുനാഗപ്പള്ളി താലൂക്ക് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ 2021 ഒക്ടോബർ 25 മുതൽ 30 വരെ തീയതികളിൽ അദാലത്തിൽ കുറഞ്ഞ ഫൈൻ അടച്ച് കേസ്സുകൾ ഒത്തുതീർപ്പാക്കാവുന്നതാണ്. ഇത്തരം കേസ്സുകളിൽ ഉൾപ്പെട്ടവർ നേരിട്ടോ വക്കീൽ മുഖാന്തിരമോ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി നിയമ നടപടികളിൽ നിന്നും മുക്തരാകുവാൻ താത്പര്യപ്പെടുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !