കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മന്ത്രിയ്ക്ക് നിവേദനം നൽകി…

കരുനാഗപ്പള്ളി : കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ്‌ മന്ത്രി പി.പ്രസാദിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിഹാൻ ബഷി നിവേദനം നൽകി. സ്‌കൂളുകളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുവാൻ സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷെജി ഷാജി ഫാൻസി, സെക്രട്ടറി സഫീർ ഭാരത്, കരുനാഗപ്പള്ളി നഗരസഭാ കൗൺസിലർ പടിപ്പുര ലത്തീഫ് എന്നിവർ പങ്കെടുത്തു.

ചിത്രം : മന്ത്രി.പി.പ്രസാദിന് കെ.ആർ.എഫ്.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിഹാൻ ബഷി നിവേദനം നൽകുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !