ഞവരനെൽകൃഷിയിൽ നൂറുമേനി വിളവുമായി ഒരു വനിതാ ഡോക്ടർ…

കരുനാഗപ്പള്ളി : ഞവരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ ഡോക്ടറായ ഒരു വനിതാ കർഷക. തൊടിയൂർ അരമത്തുമഠം വാർഡിൽ വിജയഗിരിയിൽ ഡോ.ഗിരിജാ ദേവിയാണ് സ്വന്തം പുരയിടത്തിൽ 50 സെന്റ് സ്ഥലത്ത് കരനെൽകൃഷിയായി ഞവര നെൽകൃഷി ചെയ്തത്.

ഏറെ ഔഷധഗുണമുള്ള നെൽവിത്താണ് ഞവര. ഔഷധകഞ്ഞിക്കും മറ്റ് ഔഷധ കൂട്ടുകൾക്കും ഈ നെല്ല് ഉപയോഗിച്ചുവരുന്നു. ഒരുകിലോ നെൽവിത്തിന് 100 രൂപ വിലയുണ്ട്. തികച്ചും ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നെല്ല് കൂടാതെ ഇടവിള കൃഷിയായ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്തുവരുന്നു.

കൊയ്ത് ഉദ്‌ഘാടനം സി. ആർ. മഹേഷ്‌ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം തൊടിയൂർ വിജയൻ അധ്യക്ഷനായി. അസി. കൃഷിഓഫീസർ എസ്.സൂർജിത്, ഗ്രാമപഞ്ചായത്ത്അംഗം കെ.ധർമദാസ്‌, ഡോ. ജി.ഗിരിജാദേവി, കെ.പി.രാജൻ, ബി.മോഹനൻ, ആർ.കെ.വിജയകുമാർ, ജി.രഞ്ജിനി, വത്സല എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !