കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും സംയുക്തമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിവരുന്ന പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി തഴവ ഗ്രാമ പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവ്വഹിച്ചു.
തഴവ ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടിയിൽ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചാത്ത് മെമ്പർ എസ് ശ്രീലത സ്വാഗതം പറഞ്ഞു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോ.സുസാക്കി, തഴവ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ജാസ്മിൻ എന്നിവർ വിഷയാവതരണം നടത്തി.
തഴവ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.അമ്പിളികുട്ടൻ, വാർഡ് മെമ്പർ ഷാനു കെ.സലാം, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ.ദീപ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്തുടങ്ങിയവർ സംസാരിച്ചു. ഡോ. സുസാക്കി, ക്യാമ്പ് കോർഡിനേറ്റർ എൻ ശിവൻപിള്ള, സ്റ്റാഫ് നേഴ്സ് വി.മിനിമോൾ, ഫാർമസിസ്റ്റ് എസ്.ജിബിമോൾ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി.
ചിത്രം: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ പാലിയേറ്റീവ് മെഡിക്കൽ ക്യാമ്പ് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.