കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യ വിതരണം തുടങ്ങി….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങി. 2021- 22 വാർഷിക പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തു തുടങ്ങിയത്.

പഞ്ചായത്തിൽ പതിനേഴായിരത്തോളം മുട്ടക്കോഴികളുടെ വിതരണം, 253 പേർക്ക് പോത്തുകുട്ടി പരിപാലനം, പശുവളർത്തൽ, കാലിത്തീറ്റ സബ്സിഡി വിതരണം, പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് ലാപ്ടോപ് വിതരണം, ബയോ ഫ്ലോക്ക് മത്സ്യകൃഷി, പാൽ സബ്സിഡി, വയോജനങ്ങൾക്ക് കട്ടിൽ, വീട് മെയിൻ്റനൻസ്, വെറ്റില കൃഷി യൂണിറ്റ്, ജൈവവള സബ്സിഡി, മട്ടുപ്പാവ് കൃഷിക്കായി ഗ്രോബാഗുകൾ തുടങ്ങിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യ വിതരണം ആരംഭിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം മുട്ടക്കോഴികളെ വിതരണം ചെയ്തു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശ്യാമള, പഞ്ചായത്തംഗങ്ങളായ സുജിത്, അനിത, ഉഷ പാടത്ത്, മുരളി, സാവിത്രി, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, ഡോ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: കുലശേഖരപുരം പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം പഞ്ചായാത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !