കരുനാഗപ്പള്ളിയിൽ ചികിത്സാ ധനസഹായ വിതരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കേരളാ ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച -തുണികൊണ്ട് ഒരു തണൽ – ചികിത്സാ ധനസഹായ വിതരണ ഉദ്ഘാടനം അഡ്വ. എ.എം ആരിഫ് എം പി. നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. യും, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ.യും , കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും സഹായങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വിജയൻ തുപ്പാശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി പുത്തൻതെരുവ് ഫോട്ടൽ മെമ്മറീസ് ഇൻ -ൽ നടന്ന ചടങ്ങിൽ 50 പേർക്ക് ധനസഹായം, കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന് ഭക്ഷ്യവിതരണത്തിനുള്ള സാമ്പത്തിക സഹായം, നന്മ വണ്ടി, കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിൽ നടത്തുന്ന അന്നദാനത്തിന് സാമ്പത്തിക സഹായം, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യ വിതരണം, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സാനിറ്റൈസർ, മാസ്ക്ക് വിതരണം തുടങ്ങി നിരവധി സഹായങ്ങൾ കരുനാഗപ്പള്ളി നിവാസികൾക്കായി ഒരുക്കിയത് അഭിനന്ദനീയമാണ്.

ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. നിസാർ എം.കെ., ജില്ലാ ജനറൽ സെക്രട്ടറി ശ്രീ നിസാം പാത്തൂസ്, ജില്ലാ ട്രഷറർ ശ്രീ അമീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

രക്ഷാധികാരി ഹുസൈൻ റയാൻ, വർക്കിംഗ് പ്രസിഡണ്ട് സഫീർ നാസക്, വൈസ് പ്രസിഡന്റ് ഷിബു യെസ് ഭാരത്, ജോയിൻ സെക്രട്ടറി നിസാർ Nstar എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. ട്രഷറർ ഹുസൈൻ ചമ്പോളിൽ കൃതജ്ഞത രേഖപ്പെടുത്തി. മീഡിയ കോഡിനേറ്റർ ഷിഹാബ് ബദരിയ ഉൾപടെ നിരവധി ടെക്സ്റ്റൈൽ ഉടമകളും പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !