കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. പദവിയിലേക്ക്….

കരുനാഗപ്പള്ളി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. പദവിയിലേക്ക്. പ്രഖ്യാപനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു.

കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ. പ്രഖ്യാപനത്തിനൊപ്പം എസ്.എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും, 100% നികുതി പിരിവ് കൈവരിക്കുന്നതിന് പ്രയത്നിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കലും ഇതോടൊപ്പം നടന്നു.

it
പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ശ്രീലേഖകൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.എസ്.ഒ. പ്രഖ്യാപനത്തിന്റെ ലോഗോ പ്രകാശനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. അനുമോദിക്കൽ ചടങ്ങ് കാപെക്സ് ചെയർമാൻ പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു.

ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓ മീനാകുമാരിയമ്മ അനുമോദിച്ചു. വൈസ് പ്രസിഡന്റ് മറ്റത്ത് രാജൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. സുധർമ്മ, ആർ.കെ. ദീപ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കമർബാൻ, ജുമൈലത്ത് ബീവി, വി. ശ്രീജ, പഞ്ചായത്ത് സെക്രട്ടറി വി. മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !