കനത്ത മഴയും കാറ്റും കരുനാഗപ്പള്ളിയിൽ നിരവധി വീടുകൾക്ക് നാശം സംഭവിച്ചു….

കരുനാഗപ്പള്ളി : കനത്ത മഴയും കാറ്റും കടൽക്ഷോഭവും കാരണം താലൂക്കിൽ നിരവധി വീടുകൾ തകർന്നു. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.

ചെറിയഴീക്കലിൽ രണ്ട് വീട്ടുകൾ കടൽകയറ്റത്തിൽ ഭാഗികമായി തകർന്നത് ഏതു നിമിഷവും നിലംപൊത്തരുന്ന അവസ്ഥയിലാണ്. കടൽഭിത്തി തകർന്ന സ്ഥലങ്ങളിലെ വീടുകളാണിവ. ചെറിയഴീക്കൽ നെടുംമ്പുറത്ത് രാമകൃഷ്ണൻ, ലളിതാംബികാ നിലയത്തിൽ ശാന്തയുടെ വീട് എന്നിവയാണ് കടൽക്ഷോഭം മൂലം  തകർന്നത്. ആലപ്പാട് തീരത്ത് കടൽകയറ്റവും ശക്തമാണ്.



കല്ലേലിഭാഗം, കാഞ്ഞിരത്ത് താഴെ പ്രസന്നന്റെ വീട് മഴയിൽ ഇടിഞ്ഞു വീണു. വടക്കുംതല പരിശ്ശേരിൽ വടക്കതിൽ ലീലമ്മയുടെ വീട് പൂർണ്ണമായും തകർന്നിട്ടുണ്ട്.

കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദ്ദേശങ്ങളിൽ വീടുകളിൽ കനത്ത മഴ മൂലം വെള്ളം കയറിയിട്ടുണ്ട്. ഗ്രാമീണ റോഡുകളിലും വെള്ളം കയറി. ശക്തമായി കഴിഞ്ഞ രാത്രിയിൽ കാറ്റു വീശിയത് മൂലം പലയിടത്തും ഷെഡുകളുടെ തകര മേൽക്കൂരകൾ പറന്നു പോയി.



ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ പിഴുത് വീണ് വീടിന് നാശനഷ്ടം തൊടിയൂർ പഞ്ചായത്തിലെ വേങ്ങറ കണ്ണാണിക്കൽ കിഴക്കതിൽ ശോഭനയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ പിഴുത് വീടിന്റെ മുകളിലേക്ക് വീണു. വീടിനകത്തു ഉറങ്ങി കിടക്കുകയായിരുന്ന ശോഭനയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു തെങ്ങും, പുളിമരവും, രണ്ട് കവുങ്ങുകളുമാണ് ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽകൂരയിലേക്ക് പിഴുത് വീണത്. സംഭവമാറിഞ് അയൽവാസികൾ ഓടികൂടുകയായിരുന്നു. വില്ലേജ് ആഫീസർ സ്ഥലത്തു വന്ന് മേൽനടപടികൾ സ്വീകരിച്ചു.
മഴ ശക്തമായതോടെ കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ വീടുകൾ തകർന്ന സ്ഥലങ്ങൾ സന്ദർശിച്ചു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !