പോഷകാഹാര വിതരണവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്രേ മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മഹിളാമോർച്ച കോഴിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പോഷകാഹാരവിതരണവും ശുചീകരണ പ്രവർത്തനവും നടത്തി.

ആദ്യഘട്ടമായി 59ാം നമ്പർ അംഗൻവാടിയിൽ നടന്ന ശുചികരണ പ്രവർത്തനങ്ങളുടെ, ഉദ്ഘാടനം മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് മിനി ആമ്പാടി നിർവഹിച്ചു.

പോഷകാഹാര വിതരണം മണ്ഡലം പ്രസിഡൻ്റ് മിനി ആമ്പാടിയും, മണ്ഡലം വൈസ് പ്രസിഡന്റ് ധന്യ അനിലും ചേർന്ന് നിർവഹിച്ചു.


ഏരിയാ സെക്രട്ടറി അമ്പിളി, ഏരിയാ പ്രവർത്തകരായ ദീപ, ചിഞ്ചു, ചിത്ര സുജാ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !