കരുനാഗപ്പള്ളി : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനംചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി എ.അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ആർ.വസന്തൻ, വി.ദിവാകരൻ, പി.കെ. ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, ജഗത്ത് ജീവൻലാലി, അനിൽ എസ് കല്ലേലിഭാഗം, ആർ.രവി, വിജയമ്മാലാലി, കമറുദ്ദീൻ മുസ്ലിയാർ, അബ്ദുൽസലാം അൽ ഹന, ഷിഹാബ് എസ്. പൈനുംമൂട്, റെജി ഫോട്ടോ പാർക്ക്, ആർ. ഗോപി, കണ്ണാടിയിൽ നസീർ തുടങ്ങിയവർ പങ്കെടുത്തു. ആട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നിരവധി ആട്ടോറിക്ഷാകൾ അണിനിരന്ന റാലിയും നടന്നു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R