എം.എൽ.എ. ഓഫീസ് കരുനാഗപ്പള്ളിയിൽ ആരംഭിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ. മഹേഷിന്റെ ഓഫീസ് ആരംഭിച്ചു. കരുനാഗപ്പള്ളി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്കു സമീപം (ഗവണ്മെന്റ് ആശുപത്രിക്കു തെക്കു പടിഞ്ഞാറു റോഡിൽ, ടെലിഫോൺ എക്സ്ചേഞ്ചിന്റെ എതിർവശം) ആരംഭിച്ച ഓഫീസ് മുതിർന്ന കോൺഗ്രസ് നേതാവായ ശ്രീ. കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി തുടങ്ങീ പ്രമുഖ നേതാക്കൾ സന്നിഹിതരായിരുന്നു.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വ്യക്തിപരമായ ആവശ്യങ്ങളും നിർദേശങ്ങളുമായി ഒരോരുത്തർക്കും സമീപിക്കുന്നതിനും വേണ്ടിയാണ് ഓഫീസ് സൗകര്യം കരുനാഗപ്പള്ളിയിൽ തുടങ്ങുന്നതെന്ന് എം.എൽ.എ. പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !