കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ.

കരുനാഗപ്പള്ളി :കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നഗരസഭ അധികൃതരുമായി ആലോചിച്ച് ആവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്ന് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് അഭിപ്രായപ്പെട്ടു.

കെ.എസ്.ആർ.ടി.സി, അധികൃതർ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവരും സി.ആർ.മഹേഷ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ കരുനാഗപ്പള്ളി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണം 70% പൂർത്തീകരിച്ചു. ശേഷിക്കുന്ന 30 ശതമാനം നിർമ്മാണപ്രവർത്തനങ്ങൾ രണ്ടുമാസംകൊണ്ട് പൂർത്തീകരിക്കും.

കോവിഡ് പ്രതിസന്ധികൾ നീങ്ങുന്ന മുറയ്ക്ക് നിർത്തലാക്കിയ ഷെഡ്യൂളുകൾ പുനരാരംഭിക്കും.
കോവിഡ് വ്യാപകമാകുന്നതിനു മുമ്പ് 77 ഷെഡ്യൂളുകൾ ആയിരുന്നു സർവീസ് നടത്തിയിരുന്നത്.

ദീർഘദൂര സർവീസുകൾ ഉൾപ്പെടെ 44 ഷെഡ്യൂളുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ബൈ റൂട്ടുകളിലെക്കുള്ള ഷെഡ്യൂളുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ പരിശോധിച്ച് കൂടുതൽ ഷെഡ്യൂളുകൾ സർവീസ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ കൈക്കൊള്ളാൻ A.T.O. യെ ചുമതലപ്പെടുത്തി.

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി
എ.ടി.ഒ. രത്നാകരൻ, പി.ഡബ്ല്യു.ഡി. അസിസ്റ്റൻറ് എൻജിനീയർ ദീപ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !